ത്രെഡ്‌സ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുന്നതെങ്ങനെ?

മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, ഇൻസ്റ്റാഗ്രാം ടീം നിർമ്മിച്ച പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു

മെറ്റയിൽ നിന്നുള്ള പുതിയ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം അടിസ്ഥാനപരമായി ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും പൊതു സംഭാഷണങ്ങളിൽ ചേരുന്നതിനുമുള്ളതാണ്

ത്രെഡ്‌സ് ആപ്പിൽ ചേരുന്നതിന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം

ത്രെഡ്‌സ് ഡിലീറ്റ് ചെയ്താൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഒപ്പം ഡിലീറ്റ് ആകും എന്ന പ്രശ്‌നത്തിന് പരിഹാരം നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുക എന്നാണ്. അതിന്റെ സ്റ്റെപ്പുകൾ നോക്കാം

ആദ്യം, ത്രെഡ്സ് ആപ്പ് തുറക്കുക. താഴെ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക

മുകളിൽ വലത് കോണിലുള്ള മെനു ഐക്കണിൽ ടാപ്പ് ചെയ്യുക (ഇത് രണ്ട് തിരശ്ചീന രേഖകൾ പോലെ കാണപ്പെടുന്നു, താഴത്തെ വരി ചെറുതാണ്)

തുടർന്ന് അക്കൗണ്ടിൽ ടാപ്പുചെയ്യുക. 'പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്യുക' എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക

മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, ഇൻസ്റ്റാഗ്രാം ടീം നിർമ്മിച്ച പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു