ഒരു കപ്പ് ചായ കുടിച്ചാണ് പലരും ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങൾ
രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം
ചായ കുടി തൽക്ഷണം മാനസികാവസ്ഥയെ ഉയർത്തുകയും നവോന്മേഷം നൽകുകയും ചെയ്യുന്നു. എന്നാൽ ഇത് നിങ്ങളുടെ ദഹന പ്രക്രിയയെ ക്രമേണ നശിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?
അൾസർ, വയറിളക്കം, അസ്വസ്ഥത എന്നിവ പോലുള്ള ദഹനസംബന്ധമായ അസുഖങ്ങൾക്ക് വെറും വയറ്റിലെ ചായ കുടി കാരണമായേക്കാം
രാവിലെ വെറും വയറ്റിൽ ഉയർന്ന അളവിൽ കഫീനും പാലും കുടിക്കുന്നത് ബാക്ടീരിയയെ വായിൽ നിന്നും കുടലിലേക്ക് എത്തിക്കും. ഈ ശീലം ദഹനത്തെ ബാധിക്കുക മാത്രമല്ല, കുടലിന്റെ ആരോഗ്യം മോശമാക്കുകയും ചെയ്യും
ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും
ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് നിര്‍ജലീകരണത്തിലേക്ക് നയിച്ചേക്കാം
ചായയിലെ ടാനിൻസിന്റെ സാന്നിധ്യം ശരീര വളർച്ചയെ ബാധിക്കാം. ആഹാരത്തിൽ നിന്ന് അയൺ ഉൾപ്പെടെയുള്ളവയെ ആഗിരണം ചെയ്യുന്നതിനെ ഇതു തടസ്സപ്പെടുത്തിയേക്കാം
ചായയിലെ ടാനിൻസിന്റെ സാന്നിധ്യം ശരീര വളർച്ചയെ ബാധിക്കാം. ആഹാരത്തിൽ നിന്ന് അയൺ ഉൾപ്പെടെയുള്ളവയെ ആഗിരണം ചെയ്യുന്നതിനെ ഇതു തടസ്സപ്പെടുത്തിയേക്കാം