ക്രെഡിറ്റ് കാർഡ് സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

കൈയിൽ പണമില്ലെങ്കിലും ഷോപ്പിങ്ങിനും മറ്റും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന രീതി ഇന്ന് വ്യാപകം

ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ശ്രദ്ധയില്ലെങ്കിൽ പണം പല രീതിയിൽ നഷ്ടമാകും

ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ലേറ്റ് പേയ്‌മെന്‍റ് ഫീസും അമിത പലിശ നിരക്കും ഉൾപ്പടെ ഭീമമായ തുക നഷ്ടമാകും

തിരിച്ചടവ് ശേഷിക്ക് അനുയോജ്യമായ തുക മാത്രം ചെലവഴിക്കുകയാണ് ഏറെ പ്രധാനപ്പെട്ട കാര്യം

ക്രെഡിറ്റ് കാർഡ് ബാലൻസ് എപ്പോഴും കുറഞ്ഞിരിക്കാൻ ശ്രദ്ധിക്കണം, ഇത് പലിശ കുറയാനും പണം ലാഭിക്കാനും സഹായിക്കും

ഉയർന്ന വിലയുള്ള സാധനങ്ങൾ ക്രെഡിറ്റ് കാർഡ് വഴി വാങ്ങുമ്പോൾ ഇഎംഐ രീതിയിൽ പേയ്മെന്‍റ് നടത്തുക

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽനിന്ന് പണം പിൻവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പണം പിൻവലിച്ചാൽ ആദ്യ ദിനം മുതൽ 2.5 മുതൽ 3.5 ശതമാനം വരെ പലിശ ഈടാക്കും

ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ മുടക്കം വരുത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും