മുരിങ്ങയില വെറുമൊരു ഇല അല്ല; ആരോഗ്യഗുണങ്ങൾ അറിയാം

ഗ്രാമങ്ങളിൽ മുരിങ്ങ മരം ഇല്ലാത്ത വീട് അപൂർവമായിരിക്കും

കായ് മുതൽ ഇലവരെ മുരിങ്ങയെ പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ നാം മറക്കുന്നു

 മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലർക്കും അറിയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം

സിങ്കിന്റെ മികച്ച ഉറവിടം മുരിങ്ങയില. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്തമം 

പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഉറവിടം

ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും

വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഡയറ്റിൽ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും

രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും

മുരിങ്ങയില രോഗപ്രതിരോധ ശേഷി വർധിപ്പിക്കും