ചീര പച്ചയ്ക്ക് കഴിക്കാമോ ?

പോഷകഗുണങ്ങള്‍ ധാരാളമുള്ള ഇലക്കറിയാണ് ചീര

ആരോഗ്യമുള്ള ഭക്ഷണശീലം നേടാന്‍ ചീര അടക്കമുള്ള ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

എന്നാല്‍ ചീര പാകം ചെയ്യാതെ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു

ചീര പച്ചയ്‌ക്ക് കഴിക്കുമ്പോള്‍ അവയിൽ അടങ്ങിയിരിക്കുന്ന ഓക്‌സാലിക്‌ ആസിഡ്‌ ശരീരത്തിലെ കാല്‍സ്യവും മറ്റ്‌ ധാതുക്കളുമായി ഒട്ടിച്ചേര്‍ന്ന്‌ അലിയാത്ത പരലുകള്‍ ഉണ്ടാക്കും

Green Leaf

ഇത്‌ കാല്‍സ്യവും അയണും മറ്റ്‌ പ്രധാനപ്പെട്ട ധാതുക്കളും ആഗിരണം ചെയ്യുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു

ഇലവിഭവങ്ങള്‍ പച്ചയ്‌ക്ക്‌ കഴിക്കുന്നത്‌ വൃക്കയിലെ കല്ലുകള്‍ക്കും ഇന്‍ഫ്‌ളമേറ്ററി ബവല്‍ സിന്‍ഡ്രോമിനും ഗ്യാസിനും വയര്‍ കമ്പനത്തിനും കാരണമാകും

സന്ധിവേദന, വീക്കം, നീര്‍ക്കെട്ട്‌ എന്നിവയുള്ളവര്‍ക്കും ചീര പച്ചയ്ക്ക് കഴിക്കുന്നത് ദോഷകരമാണ്

ചീരയില്‍ വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തം നേര്‍പ്പിക്കുന്നതിനുള്ള ആന്റികോഗുലന്റ്‌ മരുന്നുകള്‍ കഴിക്കുന്നവരില്‍ പ്രശ്‌നമുണ്ടാക്കാം

ചീര പാകം ചെയ്യുമ്പോള്‍ ഓക്‌സാലിക്‌ ആസിഡ്‌ വിഘടിച്ച് ശരിയായ രീതിയില്‍ പോഷണങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്നു