ഏറെ പോഷകസമൃദ്ധവും വൈവിധ്യമാർന്നതുമായ ഭക്ഷണമാണ് മുട്ട
പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു
ഏറെ ഗുണമേൻമയുള്ള പ്രോട്ടീന്റെ ഉറവിടമാണ് മുട്ട, പേശികളുടെ വളർച്ചയ്ക്ക് മുട്ട കഴിക്കുന്നത് ഗുണകരമാണ്
വിറ്റാമിനുകൾ (ബി 12, റൈബോഫ്ലേവിൻ, ഫോളേറ്റ്) ധാതുക്കൾ (ഇരുമ്പ്, ഫോസ്ഫറസ്, സെലിനിയം) ധാരാളമായി അടങ്ങിയ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്
പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
മുട്ടയിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും
മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുട്ട കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
മുട്ടയിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഓർമശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും