ബ്രേക്ക് ഫാസ്റ്റിന് ഇവര്‍ വേണ്ടേ വേണ്ട

തിരക്കുപിടിച്ച ജീവിതത്തില്‍ ബ്രേക്ക് ഫാസ്റ്റ് ബ്രേഡിലും ബിസ്ക്കറ്റിലും ഒതുക്കുന്നവരാണ് നമ്മളില്‍ പലരും

വൈറ്റ് ബ്രെഡ് പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം

റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ വൈറ്റ് ബ്രഡും ബിസ്ക്കറ്റും ആരോഗ്യത്തെ ബാധിച്ചേക്കാം

വെറും വയറ്റില്‍ ബിസ്ക്കറ്റ് കഴിക്കുന്നത് ദഹനപ്രകിയയെ ബാധിക്കും

പ്രോസസ്ഡ് മീറ്റോ, ഇതുപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങളോ ബ്രേക്ക്ഫാസ്റ്റായി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഇവ വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം

ഹെല്‍ത്തി ഫുഡായി പലരും കാണുന്ന കോണ്‍ഫ്ലെക്സ് പതിവായി കഴിക്കുന്നതും നല്ലതല്ല

കോണ്‍ഫ്ലെക്സിലെ ഷുഗറിന്‍റെ അളവ് ആരോഗ്യസ്ഥിതിയെ ബാധിക്കും

ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യ വിദഗ്ധന്റെയോ ഉപദേശം  നേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക