ഭക്ഷണം എത്രനേരം പുറത്തുവയ്ക്കാം?

ഫ്രൈഡ് റൈസ് സിൻഡ്രോം

ഒരു 20കാരന്റെ മരണത്തിന് പിന്നാലെ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിലെ ചർച്ച ഫ്രൈഡ് റൈസ് സിൻഡ്രോമിനെ കുറിച്ചാണ്. ഒരു TikTok ഹാൻഡിലിൽ നിന്നും പങ്കുവെച്ച ഒരു വിഡിയോയ്‌ക്ക് ചുവടുപിടിച്ചാണ് ഈ ചർച്ചകൾ

2008ൽ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ 5 ദിവസം പുറത്തിരുന്ന പാസ്ത ചൂടാക്കി കഴിച്ച് ബെൽജിയത്തിൽ 20 കാരൻ മരിച്ച സംഭവത്തെ ആധാരമാക്കിയാണ് വിഡിയോ

അഞ്ച് ദിവസം പുറത്തു വെച്ച പാസ്ത ചൂടാക്കി കഴിച്ചതിന് പിന്നാലെ തലവേദന, ഛർദി, വയറുവേദന എന്നിവ അനുഭവപ്പെട്ട 20കാരൻ അടുത്ത ദിവസം രാവിലെ മരണപ്പെടുകയായിരുന്നു

യുവാവിന്റെ കരളിനെ ബാധിച്ച ബാസിലസ് സെറിയസ് എന്ന അണുബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി

ബാസിലസ് സെറിയസ് മൂലമുണ്ടാകുന്ന ഇത്തരം ഭക്ഷ്യവിഷ ബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം എന്ന പേരിൽ വൈറലാകുന്നത് 

സാധാരണ താപനിലയിൽ വെക്കുന്ന ഭക്ഷണത്തിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് ഈ ബാക്ടീരിയ വളരും

ചോറ്, പാസ്ത തുടങ്ങി അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണത്തിലാണ് ബാസിലസ് സെറിയസ് ബാക്ടീരിയ കൂടുതലായും ഉണ്ടാവുക

മലിനമായ ഭക്ഷണം കഴിച്ച് ഒന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ ഓക്കാനം, ഛർദി, വയറു വേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം

ഭക്ഷണം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനും മുൻപ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്‌ നന്നായി കഴുകുക

1

എങ്ങനെ തടയാം?

2

ഇറച്ചി, മുട്ട, സീഫുഡ്‌ എന്നിവയെല്ലാം മറ്റു ഭക്ഷണങ്ങളിൽ നിന്ന്‌ മാറ്റി സൂക്ഷിക്കുക

3

ഭക്ഷണം സുരക്ഷിതമായ താപനിലയിൽ പാകം ചെയ്യുക

പാകം ചെയ്‌ത്‌ രണ്ട്‌ മണിക്കൂറിനുള്ളിൽ ഭക്ഷണം ഫ്രിഡ്‌ജിൽ കയറ്റുക

പുറത്തെ താപനിലയിൽ രണ്ട്‌ മണിക്കൂറിലധികം ഇരുന്ന ഭക്ഷണം കഴിക്കരുത്‌