ഇന്ത്യക്ക് അത്ര എളുപ്പമാകില്ല; ലോകകപ്പ് വേദികളിലെ ഓസ്ട്രേലിയൻ പ്രകടനം ഇങ്ങനെ

1975

ആദ്യ ലോകകപ്പ് ടൂർണമെന്റിൽ തന്നെ ഫൈനലിൽ. പക്ഷേ ലോർഡ്സിൽ നടന്ന കലാശപ്പോരാട്ടത്തിൽ വെസ്റ്റിൻഡീസിനോട് തോറ്റു

1979

ഇംഗ്ലണ്ടിനോടും പാകിസ്ഥാനോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി

1983

വെസ്റ്റിൻഡീസിനോടും സിംബാബ്‌വേയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്

1987

കൊൽക്കത്ത ഈഡൻ ഗാർഡനിൽ അലൻ ബോർഡറിന്റെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി

1992

അഞ്ചാം സ്ഥാനത്ത്. 1 പോയിന്റിന് സെമി പ്രവേശനം നഷ്ടമായി 

1996

ലാഹോറിൽ നടന്ന ഫൈനലിൽ ശ്രീലങ്കയോട് 7 വിക്കറ്റിന് തോറ്റു

1999

ലോർഡ്സിൽ പാകിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് രണ്ടാമതും ലോകചാമ്പ്യന്മാർ

2003

ജോഹന്നാസ് ബർഗിൽ ഗാംഗുലി നയിച്ച ഇന്ത്യൻ ടീമിനെ 125 റൺസിന് തകർത്ത് വീണ്ടും കപ്പ് നേടി

 2007

തുടർച്ചയായ മൂന്നാം തവണയും കിരീടം. ബ്രിഡ്ജ്ടൗണിൽ ശ്രീലങ്കയെ 53 റൺസിന് തകർത്തു

2011

ക്വാർട്ടർ ഫൈനലിൽ ഇന്ത്യയോട് തോറ്റ് പുറത്ത്

2015

മെൽബണിൽ ന്യൂസീലൻഡിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി അ‍ഞ്ചാം ലോകകപ്പ് കിരീടം

2019

സെമിയിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു