കൈയെത്തും ദൂരെ മൂന്നാം കിരീടം ഈ കാര്യങ്ങളിൽ പിഴവ് പാടില്ല

2003 ലോകകപ്പ് ഫൈനൽ ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരു ദുഃസ്വപ്നമാണ്

മികച്ച ഫോമിൽ കളിച്ച് ഫൈനലിലെത്തിയിട്ടും അവിശ്വസനീയമാംവിധം തകർന്നടിയുകയായിരുന്നു അന്ന് ടീം ഇന്ത്യ

വീണ്ടുമൊരു  ലോകകപ്പ് ഫൈനലിന്  ഇന്ത്യ ഇറങ്ങുമ്പോൾ ലക്ഷ്യമിടുന്നത്  മൂന്നാം കിരീടം

കലാശപ്പോരിൽ ഒരു ചെറിയ പിഴവ് പോലും പരാജയത്തിലേക്ക് നയിച്ചേക്കും

ടോസ് ലഭിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിങ് തെരഞ്ഞെടുക്കണം,  2003ൽ ടോസ് ലഭിച്ചത്  ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലിക്ക് ആയിരുന്നു

ഓസീസ് ഓപ്പണർമാരെ എത്രയും വേഗം പുറത്താക്കണം, വാർണറും ഹെഡും നിലയുറപ്പിച്ചാൽ കാര്യങ്ങൾ ദുഷ്ക്കരമാകും

ഡെത്ത് ഓവറുകളിൽ റൺസ് ഒഴുക്ക് തടയാൻ ബുംറയ്ക്കും ഷമിയ്ക്കും കുൽദീപിനും വീണ്ടും സാധിക്കണം

ബാറ്റിങ് പവർ പ്ലേയിൽ പരമാവധി റൺസ് നേടണം, നായകൻ രോഹിത് ശർമ്മയുടെ മറ്റൊരു വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ