ഉറച്ച മസിലുകള്‍ക്ക് ഉത്തമ ആഹാരം

വ്യായാമത്തിനൊപ്പം മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

മുട്ട  പ്രോട്ടീന്റെയും ഹെല്‍ത്തി ഫാറ്റിന്റെയും ഉറവിടം.  അമിനോ ആസിഡുകളാൽ നിർമിക്കപ്പെട്ട പ്രോട്ടീൻ മസിൽ ഉണ്ടാകാൻ സഹായിക്കും.

സാല്‍മണ്‍ മത്സ്യം പ്രോട്ടീൻ റിച്ച് ആയ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് പേശികളെ നിർമിക്കാൻ സഹായിക്കുന്നു.

ചിക്കന്‍ ബ്രെസ്റ്റ്  പ്രോട്ടീന്‍, വൈറ്റമിൻ ബി, വൈറ്റമിൻ ബി 6 എന്നിവയാല്‍ സമ്പന്നം. മസിലുകളുടെ ഉറപ്പിന് ഉത്തമം

പാല്‍  പ്രോട്ടീന്‍ റിച്ച് ആയ സമീകൃത ആഹാരമായ പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ചൂര മത്സ്യം  പ്രോട്ടീൻ ധാരാളം അടങ്ങിയ ചൂരയിൽ വൈറ്റമിൻ ബി, ബി12, ബി6 എന്നിവയും ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം ചൂരയിൽ ഉണ്ട്. ഇത് മസിൽ മാസിന്റെ നഷ്ടം കുറയ്ക്കുന്നു

സോയാബീന്‍  വൈറ്റമിൻ കെ, അയൺ, ഫോസ്ഫറസ് ഇവയില്‍ ധാരാളമുണ്ട്. എല്ലുകളുടെ ഉറപ്പിനും പേശികളുടെ വളര്‍ച്ചക്കും അയൺ ആവശ്യമാണ്

പനീര്‍  മസിൽ നിർമിക്കുന്ന അമിനോ ആസിഡ് ആയ ല്യൂസിൻ ധാരാളമായി പനീറിലുണ്ട്. ഇത് ഉറച്ച മസിൽ ഉണ്ടാകാൻ സഹായിക്കും.