ഗൂഗിൾ പേയിൽ മൊബൈൽ റീചാർജിന് ഫീസ് 

Lined Circle
Lined Circle

രാജ്യത്ത് ആറുകോടി സജീവ ഉപയോക്താകളുള്ള യുപിഐ ആപ്പാണ് ഗൂഗിൾ പേ

ഗൂഗിൾ പേ ഉപയോഗിച്ച് പണം കൈമാറാനും മൊബൈൽ റീചാർജ് ചെയ്യാനും മറ്റ് സേവനങ്ങൾക്ക് പണം അടയ്ക്കാനും കടകളിൽ പേമെന്‍റ് നൽകാനും കഴിയും

ഇത്രയുംകാലം ഗൂഗിൾ പേയിലെ സേവനങ്ങൾ തികച്ചും സൗജന്യമായിരുന്നു

ഇനിമുതൽ മൊബൈൽ റീചാർജുകൾക്ക് ഗൂഗിൾപേയിൽ ഫീസ് ഈടാക്കും

100 രൂപ വരെയുള്ള റീചാർജുകൾക്ക് ഫീസ് ഇല്ല, 101 മുതൽ 200 രൂപ വരെ ഒരു രൂപ ഫീസ് ഈടാക്കും

201 മുതൽ 300 വരെ രണ്ട് രൂപയും 301 മുതൽ മുകളിലേക്കുള്ള ഏത് റീചാർജിനും മൂന്ന് രൂപയും ആയിരിക്കും ഫീസ്

ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ 2023 നവംബർ 10ന് പുറത്തുവന്ന ഗൂഗിൾ അപ്ഡേറ്റിൽ ഫീസ് എന്ന് പരാമർശിക്കുന്നുണ്ട്

പേടിഎം പോലെയുള്ള യുപിഐ ആപ്പുകൾ നേരത്തെ തന്നെ റീചാർജുകൾക്ക് നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്