ഈന്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തു കഴിച്ചാല്‍

ഭക്ഷ്യനാരുകളുടെ കലവറയായ കുതിർത്ത ഈന്തപ്പഴം ദഹനം മെച്ചപ്പെടുത്തി ഉദരത്തെ ആരോഗ്യമുള്ളതാക്കും

പഞ്ചസാരയുടെയും അന്നജത്തിന്റെയും സ്വാഭാവിക ഉറവിടമായ ഈന്തപ്പഴം ഒരു മികച്ച പ്രീ വർക്കൗട്ട് ഫുഡ് ആണ്

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമുള്ളതിനാല്‍ എല്ലുകളെ ശക്തമാക്കുന്നു

കുതിർത്ത ഈന്തപ്പഴം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവ  ഫ്രീറാഡിക്കലുകളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നു

ഈന്തപ്പഴത്തിലെ വിറ്റമിൻ ബി6, മഗ്നിഷ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ബുദ്ധിശക്തി വർധിപ്പിക്കും

കുതിർത്ത ഈന്തപ്പഴത്തിലെ നാരുകൾ മലബന്ധം തടയുന്നതിനൊപ്പം ദഹന വ്യവസ്ഥയെ മെച്ചപ്പെട്ടതാക്കുന്നു

കുതിർത്ത ഈന്തപ്പഴത്തിലെ വിറ്റമിൻ എ, സി എന്നിവ രോഗപ്രതിരോധ ശേഷി കൂട്ടും

കുതിർത്ത ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ചർമത്തെ ആരോഗ്യമുള്ളതാക്കും