ഇന്ത്യയിലെ പോപ്പുലർ താരങ്ങളിലെ ഏക മലയാളി

ഷാരൂഖ് ഖാൻ

ഇന്റർനെറ്റ് മൂവി ഡാറ്റാബെയ്‌സ് അഥവാ ഐ.എം.ഡി.ബി പുറത്തുവിട്ട 2023ലെ പോപ്പുലർ താരങ്ങളുടെ പട്ടികയിൽ ആകെ ഒരു മലയാളി. ഒന്നാം സ്ഥാനത്ത് ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാൻ

1

ആലിയ  ഭട്ട്

രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട്. കുഞ്ഞ് പിറന്ന ശേഷം മടങ്ങിവന്ന ആലിയയുടെ 'റോക്കി ഓർ റാണി കി പ്രേം കഹാനി' ഇക്കൊല്ലത്തെ മികച്ച ഹിറ്റുകളിൽ ഒന്ന്

2

ദീപിക പദുകോൺ

നായകനൊപ്പം കിടപിടിക്കുന്ന വേഷങ്ങൾ ചെയ്ത ദീപിക പദുകോൺ. ഷാരൂഖ് ഖാനൊപ്പം പത്താൻ, ജവാൻ സിനിമകളിൽ ശ്രദ്ധേയ പ്രകടനങ്ങൾ

3

വമിക ഗബ്ബി

പട്ടികയിൽ ആദ്യമായാണ് നടി വമിക ഗബ്ബി ഉൾപ്പെടുന്നത്. മലയാളത്തിൽ 'ഗോദ'യിലൂടെ അഭിനയപ്രവേശം നടത്തിയ നടിയാണ് വമിക

4

നയൻ‌താര

തമിഴകം ലേഡി സൂപ്പർസ്റ്റാർ പട്ടം നൽകിയ നയൻ‌താരയാണ് പട്ടികയിലെ ഏക മലയാളി സാന്നിധ്യം. 'ജവാൻ' സിനിമയിലെ നായികാവേഷമാണ് നയൻസിനെ ഈ നേട്ടത്തിലെത്തിച്ചത്

5

തമന്ന

'ജെയ്‌ലർ' ചിത്രത്തിലെ 'കാവാലയ്യ' ഗാനം ആടിത്തകർത്ത തമന്ന ഭാട്ടിയയാണ് അടുത്തത്

6

കരീന കപൂർ

കരീന കപൂർ പട്ടികയിൽ ഏഴാം സ്ഥാനം അലങ്കരിക്കുന്നു. 'ജാനേ ജാൻ' എന്ന സിനിമയിലൂടെ കരീന ഒ.ടി.ടിയിൽ തുടക്കം കുറിച്ച വർഷം

7

ശോഭിത 

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലെ പ്രകടനത്തിലൂടെ ഇക്കൊല്ലം ശ്രദ്ധ നേടിയ ശോഭിത ധുലിപാലയാണ് പട്ടികയിൽ എട്ടാമത്

8

അക്ഷയ് കുമാർ

ഒമ്പതാമതായി തന്റെ ഇന്ത്യൻ പൗരത്വം തിരിച്ചു നേടിയും, OMG2 എന്ന സിനിമയിലെ പ്രകടനത്തിലൂടെയും വാർത്ത സൃഷ്‌ടിച്ച അക്ഷയ് കുമാർ 

9

വിജയ് സേതുപതി

ജവാനിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയൻ. പത്താം സ്ഥാനത്ത് വിജയ് സേതുപതി

10