5000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾക്ക് ഇനി റാപിഡ് അലർട്ട് സംവിധാനം നിലവിൽ വരും
ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്
ഉപയോക്താക്കളും വിൽപനക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലായിരിക്കും ഈ സംവിധാനം നടപ്പിലാക്കുക
ബാങ്കിൽ നിന്ന് തുക പിൻവലിക്കുന്നതിന് മുമ്പ് ഒരു വെരിഫിക്കേഷൻ മെസേജോ ഇടപാട് സ്ഥിരീകരിക്കുന്നതിനായുള്ള ഫോൺ കോളോ ലഭിച്ചേക്കാം
പല സ്ഥാപനങ്ങളും ഇതിനോടകം ഈ രീതി പിന്തുടരുന്നുണ്ട്. ഉയർന്ന തുകയുടെ ഇടപാടുകളിലാണ് ഈ അലേർട്ട് സംവിധാനം
ധനകാര്യ മന്ത്രാലയത്തിന്റെ സമ്മേളനത്തിനിടെയാണ് ഈ ആശയം ഉരുത്തിരിഞ്ഞത്
രാജ്യത്തെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുന്നതിനുള്ള മാർഗമെന്ന നിലയിലാണ് ഈ ആശയം
ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി വഴി സംശയാസ്പദമായ കോളർ ലിസ്റ്റ് തയ്യാറാക്കുക, സ്പാം കോളുകളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുക എന്നീ കാര്യങ്ങളെപ്പറ്റിയും സർക്കാർ ആലോചിച്ച് വരുന്നു