ലോകത്തിലെ ഏറ്റവും മികച്ച കൈയക്ഷരത്തിന്റെ ഉടമ ഈ 16കാരി

സുന്ദരമായ കൈയക്ഷരം ആഗ്രഹിക്കാത്തവരുണ്ടോ? ലോകത്തിൽ വച്ച് ഏറ്റവും സുന്ദരമായ ഇംഗ്ലീഷ് ഭാഷയിലെ കൈ അക്ഷരം ആരുടേതാണെന്ന് അറിയാമോ?

നേപ്പാൾ സ്വദേശിനിയായ ഒരു പെൺകുട്ടിയാണ് മനോഹരമായ കൈപ്പട കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്

പ്രകൃതി മല്ല എന്ന 16 കാരിയാണ് ഈ നേട്ടത്തിന്റെ ഉടമ

14 വയസുള്ളപ്പോൾ പ്രകൃതിയുടെ ഒരു അസൈൻമെന്റ് പേപ്പര്‍ ഇന്‍റർനെറ്റില്‍ തരംഗം തീര്‍ത്തിരുന്നു

ആ പേപ്പറിലെ കൈയക്ഷരം ആഗോള ശ്രദ്ധ പിടിച്ചുപറ്റും വിധം ആകർഷകമായിരുന്നു.  ആ കൈപ്പടയുടെ  സ്വാഭാവിക സൗന്ദര്യത്തിൽ ആളുകൾ അമ്പരന്നു

ലോകമെമ്പാടുനിന്നും അവൾക്ക് പ്രശംസകളും അഭിനന്ദനങ്ങളും ലഭിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കൈയക്ഷത്തിനുടമ എന്ന നേട്ടം പ്രകൃതിക്ക് സ്വന്തം

2022 ൽ യുഎഇയുടെ 51-ാമത് സ്പിരിറ്റിന്‍റെ ആഘോഷത്തിലാണ് നേപ്പാളി പെൺകുട്ടിയായ പ്രകൃതി മല്ലയ്ക്ക് ലോകത്തിലെ മികച്ച കൈയക്ഷരത്തിനുള്ള അവാർഡ് സമ്മാനിച്ചത്

കമ്പ്യൂട്ടറിനെ പോലും അമ്പരപ്പിക്കുംവിധമുള്ള പ്രകൃതിയുടെ കൈയക്ഷരത്തിന്‍റെ ചിത്രവും നേപ്പാളിലെ യുഎഇ എംബസി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു

അത്രമേൽ മനോഹരമായാണ് ഓരോ അക്ഷരവും പ്രകൃതി പേപ്പറിൽ കുറിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കാണാനും സൂക്ഷിച്ചു വെക്കാനും തോന്നിപ്പിക്കും വിധം