പുകവലിക്കാരോടാണ്; ഹൃദയം  പണിമുടക്കും

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം ഏതൊരാൾക്കും അറിയാം

പുകവലി ഹൃദയം, രക്തക്കുഴലുകൾ, ശ്വാസകോശം, കണ്ണുകൾ, വായ, പ്രത്യുൽപാദന അവയവങ്ങൾ, അസ്ഥികൾ തുടങ്ങി ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും

പുകവലി ഹൃദയാരോഗ്യത്തെ ഏറെ ഹാനികരമായി ബാധിക്കും

ഓരോ പുകയിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ഹൃദയത്തിനും രക്തക്കുഴലുകൾക്കും കേടുപാടുകൾ വരുത്തുന്നു

ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും

ഏത് അളവിലുള്ള പുകവലിയും, ഇടയ്ക്കിടെയുള്ള പുകവലി പോലും, ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കും

കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവയുള്ളവരിൽ പുകവലി ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും

പുകവലി പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു