10 വയസിന് മുൻപ് ആർത്തവം  പ്രമേഹത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ന്യുട്രിഷൻ പ്രിവൻഷൻ ആന്റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച അമേരിക്കൻ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്

ജീവിതശൈലിയിലെ മാറ്റം കുട്ടികളിൽ വളരെ ചെറുപ്പത്തിലെ ആർത്തവ ചക്രം ആരംഭിക്കാൻ കാരണമാകുന്നുണ്ട്. അമിത ശരീരഭാരം അതിനൊരു ഘടകമാണ്

ഇവരിൽ പ്രായപൂർത്തിയാകുമ്പോൾ പ്രമേഹ രോഗവും 65 വയസിന് മുൻപ് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു

 20 വയസ്സിനും 65 വയസ്സിനുമിടയിൽ പ്രായമായ 17,000 സ്ത്രീകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം

10 വയസ്സ് തികയുന്നതിന് മുൻപ് ആർത്തവം ഉണ്ടാകുന്നവരിൽ, പ്രമേഹ ബാധിതരായ 65 വയസിനുതാഴെയുള്ളവരിൽ സ്‌ട്രോക്കിനുള്ള സാധ്യത 81 ശതമാനമാണ്

നേരത്തെ ആർത്തവ ചക്രം വരുന്നത് സ്ത്രീകളിൽ സംഭവിക്കാവുന്ന കാർഡിയോമെറ്റബോളിക് രോഗങ്ങളുടെ ആദ്യ സൂചനകളിൽ ഒന്നാണ്

 സർവെയിൽ പങ്കെടുത്ത 1773 പേരിൽ  ടൈപ്പ് 2 പ്രമേഹമുള്ളതായി കണ്ടെത്തി. 11.5 ശതാനം സ്ത്രീകൾക്ക് ഹൃദയസംബന്ധമായി പല അസുഖങ്ങൾ ഉള്ളതായി കണ്ടെത്തി

10 വയസിനും അതിന് താഴെ പ്രായമായവരിലും ആവർത്തവചക്രം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ  സാധ്യത 32 ശതമാനം വർധിപ്പിക്കും

11ാം വയസിൽ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത 14  മുതൽ 29 ശതമാനം വരെയെന്നാണ് പഠനത്തിൽ പറയുന്നത്