എയർഇന്ത്യയിൽ തിരുവനന്തപുരം-കോഴിക്കോട് ഒരു മണിക്കൂറിൽ എത്താം

തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ പുതിയ സർവീസുമായി എയർഇന്ത്യ

ഡിസംബർ 14 മുതലാണ് സർവീസ് ആരംഭിക്കുന്നത്

ആഴ്ചയിൽ മൂന്ന് ദിവസം- തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്

Multiple Blue Rings
Multiple Blue Rings

വൈകിട്ട് 6.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 7.45ന് കരിപ്പൂർ എത്തും

രാത്രി എട്ടു മണിക്ക് കോഴിക്കോട് നിന്ന് തിരികെ പുറപ്പെടുന്ന വിമാനം രാത്രി 9.05ന് തിരുവനന്തപുരത്ത് എത്തും

ടിക്കറ്റ് നിരക്ക് സംബന്ധിച്ച് കൃത്യമായ വിശദീകരണമില്ല, ഓൺലൈൻ സൈറ്റുകളിൽ ഡിസംബർ 14ന് കാണിക്കുന്ന നിരക്ക് 3000 രൂപ മുതലാണ്

ഒരു മണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്താനാകുമെന്നതാണ് പുതിയ സർവീസിന്‍റെ പ്രത്യേകത

കോവിഡിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് നേരിട്ടുള്ള വിമാന സർവീസ് എയർഇന്ത്യ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്