Floral Pattern
Floral Pattern

നിറവയറിൽ അനുഷ്ക; ഇതെങ്കിലും ഒറിജിനൽ ആണോ?

DEC 16, 2023

നടി അനുഷ്ക ശർമ്മയും ക്രിക്കറ്റർ വിരാട് കോഹ്‌ലിയും രണ്ടാമതും അച്ഛനമ്മമാർ ആവുന്നു എന്ന പ്രചാരണത്തിന് പുതിയ ട്വിസ്റ്റ്

2021 ജനുവരി മാസത്തിലാണ് അനുഷ്‌ക മകൾ വമികയ്ക്ക് ജന്മം നൽകിയത് 

കുഞ്ഞ് പിറക്കും മുൻപേ ഗർഭിണിയാണ് എന്ന വിവരം താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു

ഗർഭിണിയായിരുന്ന വേളയിൽ അനുഷ്ക നിരവധി പ്രൊമോഷനുകളിലും ഷൂട്ടിങ്ങുകളിലും പങ്കെടുക്കുകയും ചെയ്‌തു 

അതിനിടെയാണ് മകൾക്ക് രണ്ടുവയസ്സ് പിന്നിട്ടതും അനുഷ്ക വീണ്ടും ഗർഭിണിയെന്ന പ്രചരണങ്ങൾ പതിയെ തലപൊക്കുന്നത്

ഇപ്പോൾ അനുഷ്ക നിറവയറിൽ കൈവച്ചു നിൽക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം എങ്ങും പ്രചരിക്കുന്നു

ന്യൂസ്18 ഷോഷാ നടത്തിയ അന്വേഷണത്തിൽ ചിത്രത്തിന്റെ വാസ്തവം കണ്ടെത്തി 

ഒരു പഴയ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്