ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം യുപിയിൽ 

സ്വർവേദ് മഹാമന്ദിർ

വാരണാസിയിലെ ഉമറാഹ ഗ്രാമത്തിൽ ഏഴ് നിലകളുള്ള മന്ദിരം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20,000 പേർക്ക് ഒരുമിച്ചിരുന്ന് സാധനയും യോഗയും ചെയ്യാനാകുന്ന മന്ദിരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി നടന്നു കണ്ടു

ഏകദേശം 64,000 ചതുരശ്ര അടി വിസ്തീർണത്തിൽ 100 ​​കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രത്തിന്റെ നിർമാണം

ആത്മീയതയുടെ പ്രതീകമായ സ്വർവേദ് മഹാമന്ദിർ, ആത്മീയ ഗ്രന്ഥമായ സ്വർവേദത്തിന് സമർപ്പിച്ചിരിക്കുന്നു

താമരയുടെ ആകൃതിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്

ചുറ്റും 101 ജലധാരകളുണ്ട്. ഗുജറാത്തിലെ വ്യവസായികളായ ദേവവ്രത് ത്രിവേദിയുടെയും ചിരാഗ് ഭായ് പട്ടേലിന്റെയും സഹായത്തോടെയാണ് നിർമാണം

2004 ലാണ് അടിത്തറയിട്ടത്. ഇത് നിർമിക്കാൻ ഏകദേശം 20 വർഷമെടുത്തു. 

15 എഞ്ചിനീയർമാർ ചേർന്ന് ഡിസൈൻ തയ്യാറാക്കി. 600 കരകൗശല വിദഗ്ധരുടെ സഹായം. അഞ്ച് നിലകളിലായി നാലായിരത്തിലധികം ഈരടികൾ ചുവരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്

സ്വർവേദത്തിലെ പല സംഭവങ്ങളും ക്ഷേത്രത്തിന്റെ പുറം ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്. പിങ്ക് മണൽക്കല്ല്, മക്രാന മാർബിൾ, രാജസ്ഥാനിലെ ഗ്രാനൈറ്റ് എന്നിവ ഉപയോഗിച്ചു

ക്ഷേത്രത്തിന്റെ ജനാലകൾ തേക്ക് തടി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പുറത്തെ പൂന്തോട്ടത്തിൽ നിരവധി ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്