കുഞ്ഞിപ്പെണ്ണും, കുഞ്ഞനിയത്തിയും; നസ്രിയക്ക് പിറന്നാൾ

DEC 20, 2023

പളുങ്കിലെ ഗീതുവും, ബാംഗ്ലൂർ ഡെയ്‌സിലെ ദിവ്യ പ്രകാശും, ഓം ശാന്തി ഓശാനയിലെ പൂജാ മാത്യുവും ഒക്കെയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ നസിമിന് ഇന്ന് ജന്മദിനം 

ഇന്ന് നസ്രിയയുടെ 29-ാം ജന്മദിനം. ഒട്ടനവധി താരങ്ങൾ നസ്രിയയ്ക്ക് പിറന്നാളാശംസ നേർന്നു 

കുഞ്ഞിപ്പെണ്ണ് എന്ന് പറഞ്ഞാണ് ദുൽഖർ സൽമാന്റെ ആശംസ. ജീവിതത്തിൽ ഏറെ സന്തോഷവും നിറങ്ങളും കൊണ്ടുവന്നതിന് നസ്രിയയ്ക്ക് നന്ദി പറഞ്ഞുള്ളതാണ് ആശംസ 

കുഞ്ഞനിയത്തി എന്ന് പറഞ്ഞാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിട്ടുള്ളത്

'സുന്ദരി' എന്ന് വിളിച്ചാണ് മഞ്ജു വാര്യർ നസ്രിയ നസിമിന് ജന്മദിനാശംസ നൽകിയത്

2014ൽ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ ക്യാമറയ്ക്ക് മുന്നലെത്തിയത്

പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷം ചെയ്ത് 'കൂടെ' എന്ന സിനിമയായിരുന്നു തിരിച്ചുവരവ് ചിത്രം

മൂന്നു ചിത്രങ്ങൾക്ക് നിർമാതാവായി. അടുത്ത സിനിമയിൽ സൂര്യ നായകൻ