ഇനി ധൈര്യമായി ബാഗ് പാക്ക് ചെയ്തോളൂ പുതുവർഷത്തിൽ Google Maps-ൽ പുത്തൻ ഫീച്ചറുകൾ

ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് Google Maps

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പുതുവർഷത്തിന്റെ തുടക്കം മുതൽ പുത്തൻ ഫീച്ചറുകൾ ലഭ്യമാകും

AI സാങ്കേതിക വിദ്യയുടെ സവിശേഷതകൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചറുകൾ

സമീപത്തെ ലാൻഡ് മാർക്ക് അടിസ്ഥാനമാക്കി നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യാനും സൗകര്യമുണ്ടാകും

ക്ഷേത്രമോ കടയോ ആശുപത്രിയോ തുടങ്ങി നിങ്ങളുടെ മേൽവിലാസം അടിസ്ഥാനമാക്കി സമീപത്തെ 5 ഓപ്ഷൻ നിങ്ങൾക്ക് നൽകും

അടുത്തുള്ള കോഫിഷോപ്പിലേക്കോ റസ്റ്റോറന്റിലേക്കോ Google Maps നിങ്ങളെ എത്തിക്കും

ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കാൻ ലൈവ് വോക്കിങ് അസിസ്റ്റൻസ് സൗകര്യം

ഇന്ധനം കുറച്ചുമാത്രം ചെലവാകുന്ന പാതകളും ഇനി തെരഞ്ഞെടുക്കാം 

Google Maps ഉപയോക്താക്കൾക്ക് 2024ൽ പുതിയ അപ്ഡേറ്റിലൂടെ പുത്തൻ ഫീച്ചറുകൾ ഉപയോഗിക്കാനാകും