സാവിത്രി ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും വലിയ ധനിക

2023ലെ ബ്ലൂംബെർഗ് ബില്ല്യണയേഴ്സ് സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികയും രാഷ്ട്രീയക്കാരിയുമാണ് സാവിത്രി ജിൻഡ‍ാൽ

രാജ്യത്തെ ധനികരിൽ ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് വര്‍ധന നേടിയ 73കാരി. ആസ്തിയിൽ 960 കോടി ഡോളറിന്റെ വർധന

2530 കോടി ഡോളറിന്റെ അറ്റമൂല്യമാണ് ഇന്ന് സാവിത്രി ജിന്‍ഡാലിനുള്ളത് 

55 വയസുവരെ വീടിന്റെ ചുമരുകളില്‍ മാത്രം ഒതുങ്ങി ജീവിച്ച ഒരുസ്ത്രീ, ഒരുപകലില്‍ ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന കഥ, മുത്തശ്ശിക്കഥ പോലെ കൗതുകങ്ങള്‍ നിറഞ്ഞതാണ്

ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമയായ അവർ 2005 ല്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ ഭർത്താവ് ഓം പ്രകാശ് ജിന്‍ഡാൽ മരിച്ചതിന് പിന്നാലെയാണ് ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തത്

കോളേജിൽ പഠിക്കുകയോ ഔപചാരിക വിദ്യാഭ്യാസം നേടുകയോ ചെയ്തിട്ടില്ലെങ്കിലും ഇന്ന് ആർക്കും സ്വപ്നം കാണാൻപോലുമാകാത്ത ഉയരത്തിലാണ് അവർ

ഭർത്താവ് ദീർഘകാലം പ്രതിനിധാനം ചെയ്ത ഹിസാർ മണ്ഡലത്തിൽ നിന്ന് 2005ല്‍ മത്സരിച്ച് വിജയിച്ച് ഹരിയാന നിയമസഭയിലെത്തി

2013ല്‍ മന്ത്രിസഭാംഗമായി. കോൺഗ്രസ് പാർട്ടി അംഗമാണ് സാവിത്രി ജിൻഡാൽ 

2016ല്‍ രാജ്യത്തെ ധനികരുടെ പട്ടികയില്‍ 16ാം സ്ഥാനത്തായിരുന്ന സാവിത്രി ജിന്‍ഡാൽ 7 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്