കറുത്ത വെളുത്തുള്ളി കഴിച്ചിട്ടുണ്ടോ? 

ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ കഴിച്ചു പോകും

ആന്റി ഓക്സിഡന്റുകളുടെ കലവറ

വെളുത്തുള്ളിക്ക് രൂക്ഷഗന്ധം നൽകുന്ന അലിസിൻ കറുത്തവെളുത്തുള്ളിയിൽ ആൽക്കലോയിഡുകളും ഫ്ലേവനോയിഡുകളും പോലുള്ള ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളായി മാറും

കോശങ്ങളെ ഓക്സിഡേറ്റീവ് നാശങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങളാണ് ആൻറി ഓക്സിഡൻറുകൾ

കറുത്ത വെളുത്തുള്ള ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. പ്രതിരോധശേഷി വർധിപ്പിക്കുന്നു.

അർജിനൈൻ, ട്രിപ്റ്റോഫാൻ എന്നിവയുൾപ്പെടെ 18 അവശ്യ അമിനോ ആസിഡുകൾ കറുത്ത വെളുത്തുള്ളിയിൽ  അടങ്ങിയിട്ടുണ്ട്

കാൻസറിനെതിരെ പ്രവർത്തിക്കുന്നു എല്ലുകളെ ബലപ്പെടുത്തുന്നു

Medium Brush Stroke

കറുത്ത വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം

സലാഡുകൾ, ചിക്കൻ കറി, മാംസാഹാരങ്ങൾ, ടോസ്റ്റ് മുതലായവയിൽ കറുത്ത വെളുത്തുള്ളി ചേർക്കാം

കറുത്ത വെളുത്തുള്ളി വീട്ടിൽ ഉണ്ടാക്കാം

ആദ്യം കുറച്ച് വെളുത്തുള്ളി എടുത്ത് അല്ലി കളയുക. തുടർന്ന് വട്ടത്തിലുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റ് എന്തെങ്കിലും ആയുർവേദകൂട്ടുകളും ചേർക്കാം. ഈ പാത്രം തണുത്ത സ്ഥലത്ത് സൂക്ഷിക്കണം 3 മുതൽ 6 ആഴ്ച വരെ ഇതേ ഊഷ്മാവിൽ സൂക്ഷിക്കുക. ഇതിലേക്ക് വിനാഗിരി ഉപയോഗിച്ച് പുളിപ്പിക്കുക.

ശ്രദ്ധിക്കുക:  ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്