കശുവണ്ടി എല്ലാവർക്കും കഴിക്കാമോ?

ഏറെ പോഷകഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് കശുവണ്ടി പരിപ്പ്

കശുവണ്ടി പരിപ്പിൽ പ്രോട്ടീൻ, അന്നജം, നാരുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്

എന്നാൽ ചിലതരം ആരോഗ്യപ്രശ്നങ്ങളുള്ളവർ കശുവണ്ടി പരിപ്പ് ഉപയോഗം കുറയ്ക്കണമെന്ന് ന്യൂട്രീഷ്യൻ വിദഗ്ദർ പറയുന്നു

Off-white Section Separator

വൃക്കയിൽ കല്ല് ഉള്ളവർ കശുവണ്ടി പരിപ്പ് കൂടുതലായി ഉപയോഗിക്കരുത്, കാരണം ഇത് സ്ഥിരമായി കഴിച്ചാൽ സ്റ്റോൺ രൂപപ്പെടുന്ന ഓക്സലേറ്റുകളുടെ ഉൽപാദനം കൂട്ടും

Off-white Section Separator

അമിതവണ്ണമുള്ളവർ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കണം, കാരണം ഇതിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്

Off-white Section Separator

ഫോസ്ഫറസ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ വൃക്കരോഗമുള്ളവര്‍ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കുന്നതാണ് നല്ലത്

കശുവണ്ടി നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെങ്കിലും കൊളസ്ട്രോൾ കൂടുതലുള്ളവർ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം

Off-white Section Separator

റോസ്റ്റ് ചെയ്തതും ഉപ്പും മസാലയും ചേർത്ത കശുവണ്ടി പരിപ്പിന്‍റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും