ആറ്റ്ലിയുടെ സ്വപ്നം തെലുങ്ക് ചിത്രം  അല്ലു അർജുനൊപ്പം

ജവാൻ എന്ന ചിത്രത്തിലൂടെ ആറ്റ്ലി എന്ന സംവിധായകന്‍റെ മൂല്യം വാനോളം ഉയർന്നിരിക്കുന്നു

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കിയ ജവാൻ ബോക്സോഫീസിൽ 1000 കോടിയിലേറെ കളക്ഷൻ നേടി

ഇതോടെ ആറ്റ്ലി എന്ന സംവിധായകന് 50 കോടി രൂപ പ്രതിഫലം നൽകാൻ നിർമാണ കമ്പനികൾ ക്യൂ നിൽക്കുന്നു

ആറ്റ്ലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം തെലുങ്കിലായിരിക്കുമെന്നാണ് റിപ്പോർട്ട്

തമിഴിലും ബോളിവുഡിലും വെന്നിക്കൊടി പാറിച്ച ആറ്റ്ലിക്ക് തെലുങ്കിലും ഒരു സൂപ്പർ മെഗാ ചിത്രം ചെയ്യണമെന്നത് വലിയ സ്വപ്നമായിരുന്നു

ആറ്റ്ലിയുടെ തെലുങ്ക് ചിത്രത്തിൽ  അല്ലു അർജുൻ ആയിരിക്കും നായകൻ

ജവാൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ അനിരുദ്ധായിരിക്കും ആറ്റ്ലിയുടെ പുതിയ ചിത്രത്തിനും സംഗീതസംവിധാനം നിർവഹിക്കുക

അല്ലു അർജുൻ പുഷ്പ-2 പൂർത്തിയാക്കിയാൽ ഉടൻ ആറ്റ്ലിയ്ക്കൊപ്പമുള്ള സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്