ഹൃദയം ഒരവയവം മാത്രമാണോ?

December 31, 2023

തലച്ചോറിന്റെ നിര്‍ദേശമനുസരിച്ച് രക്തം പമ്പ് ചെയ്യുന്ന ഒരു അവയവം മാത്രമാണ് ചിലര്‍ക്ക് ഹൃദയം. എന്നാല്‍, മറ്റുചിലര്‍ക്കാകട്ടെ അത് സ്‌നേഹവും വികാരങ്ങളും ഓര്‍മകളുമെല്ലാം കുടികൊള്ളുന്ന ഇടമാണ്

യഥാര്‍ത്ഥത്തില്‍ ഹൃദയം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് നമ്മുടെ വൈകാരികവും ദൈനംദിന ജീവിതവും പോലെ രസകരമായ കാര്യമാണ്

നമ്മുടെ ശരീരത്തിലെ വികാരങ്ങളുടെ ഇടമാണ് ഹൃദയം. പ്രണയം, സ്‌നേഹം, സന്തോഷം, ദേഷ്യം, പേടി എന്നിവയുടെയെല്ലാം ഉറവിടം ഹൃദയമാണ്

മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലും സംസ്‌കാരത്തിലും ഹൃദയത്തിന്റെ പങ്ക് കൗതുകകരമായ നിരവധി വഴിത്തിരിവുകള്‍ കൈവരിച്ചിട്ടുണ്ട്

സഹസ്രാബ്ദങ്ങളായി ഹൃദയത്തെ അവയവങ്ങളുടെ രാജാവും ആത്മാവ് കുടികൊള്ളുന്ന ഇടമായും കരുതിയിരുന്നു

കുടുംബത്തോടുള്ള സ്‌നേഹം നിലനില്‍ക്കുന്ന ഇടം ഹൃദയമാണെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. ദൈവം നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും പലരും കരുതുന്നു

എന്നാല്‍, യൂറോപ്യന്‍ നവോത്ഥാനത്തോടെ ഹൃദയത്തിന് അതിന്റെ പ്രധാന്യം നഷ്ടപ്പെടുകയും കേവലം രക്തം പമ്പു ചെയ്യുന്ന ഒരു അവയവം മാത്രമായി ചുരുങ്ങുകയും ചെയ്തു

ഹൃദയം ശരീരത്തില്‍ രക്തം പമ്പുചെയ്യുന്ന ഒരു അവയവമാണെന്ന് വിശ്വസിക്കുമ്പോഴും പ്രതീകാത്മകമായി അത് നമ്മുടെ ദൈനംദിനജീവിതത്തില്‍ എല്ലായിടത്തുമുണ്ട്