മധുരത്തോടുള്ള ആസക്തിയിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നത് ഡോപ്പമിന്‍, സെറോടോണിന്‍ തുടങ്ങിയ ഹാപ്പി ഹോര്‍മോണുകളാണ്.
വിഷാദരോഗം, മൂഡ് സ്വിങ്സ്, ആര്‍ത്തവവിരാമം, നിരന്തരമായ മദ്യപാനം എന്നിവയെല്ലാം സെറോടോണിന്റെ തോത് കുറയുന്ന അവസ്ഥയാണ്. ഈ സാഹചര്യം മധുരാസക്തി വര്‍ധിപ്പിക്കും.
പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി താഴേക്ക് പോകുന്നത് മധുരത്തോടുള്ള അമിതമായ ആസക്തി സൃഷ്ടിക്കും.
ഒരു ദിവസം നാം കഴിക്കുന്ന മധുരത്തിന്റെ അളവ് അഞ്ച് മുതല്‍ ആറ് ടീസ്പൂണായി നിയന്ത്രിക്കണം. മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാണ്.
ശരീരത്തില്‍ ആവശ്യത്തിന് ജലാശം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കാം
ഫൈബറും പ്രോട്ടീനുമടങ്ങിയ ആഹാരം കൃത്യസമയത്ത് കഴിക്കുക
ആവശ്യത്തിന് ഉറങ്ങുന്നതും സമ്മര്‍ദ്ദം കുറയ്ക്കുന്നതും മധുരപ്രിയം കുറയ്ക്കാന്‍ സഹായിക്കും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ സമാധാനം ലഭിക്കുന്നതിനായി മധുരം കഴിക്കുന്ന ശീലവും ഒഴിവാക്കുക.
വീട്ടിലേക്ക് ബേക്കറി, മധുരപലഹാരങ്ങള്‍ സ്ഥിരം വാങ്ങുന്ന ശീലവും ഒഴിവാക്കുക. ഡിസേര്‍ട്ട് കഴിക്കാന്‍ തോന്നുമ്പോള്‍ പകരം ഒരു പഴം കഴിക്കുക.
മധുരം കലര്‍ന്ന ശീതളപാനിയങ്ങള്‍ ഒഴിവാക്കുക
വ്യായാമം ശീലിക്കുക. മധുരം കഴിക്കുമ്പോള്‍ മാത്രമല്ല വ്യായാമം ചെയ്യുമ്പോഴും ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍ പുറത്ത് വരും.