തമിഴക അഴകിന്റെ വിളംബരമായി തിരുച്ചി എയര്‍പോര്‍ട്ട്

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ( തിരുച്ചി) അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

തമിഴ് കലാസാംസ്കാരിക തനിമ വിളിച്ചോതും വിധമാണ് ടെര്‍മിനല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

തമിഴ് ക്ഷേത്രങ്ങളുടെ പ്രത്യേകതയായ രാജഗോപുരം വിമാനത്താവളത്തിന്റെ പ്രധാന ആകര്‍ഷണമാണ്

ക്ഷേത്ര ചുവര്‍ചിത്രങ്ങളുടെയും വാസ്തുശില്പങ്ങളുടെയും മാതൃകകളും ഒരുക്കിയിട്ടുണ്ട്

1100 കോടി രൂപ ചെലവഴിച്ചാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ ഏകദേശം 3,500 പേർക്കും സേവനം നൽകാനുള്ള ശേഷിയുണ്ട്

60 ചെക്ക് ഇൻ കൗണ്ടറുകൾ 5 ബാഗേജ് കൗണ്ടറുകൾ 60 ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിവ ടെർമിനലിൽ ഉണ്ടാകും.

ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടില്‍ കൂടുതല്‍ യാത്രക്കാരെത്തുന്ന  വിമാനത്താവളമാണ് തിരുച്ചിറപ്പള്ളി