Tilted Brush Stroke

'മുത്താണ് മത്തി'

കഴിച്ചാൽ പലതുണ്ട് ഗുണം

പുറംനാടുകളിൽ സാർഡിൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാളികളുടെ മത്തിക്ക് ആരോഗ്യഗുണങ്ങള്‍ ഏറെ

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ മത്തി ഹൃദയാരോഗ്യത്തിന് ഉത്തമം

മത്തിയിലെ ഉയര്‍ന്ന പ്രോട്ടീന്‍ സാന്നിധ്യം പേശികളുടെ പരിപാലനത്തിനും ശരീരത്തിന്‌‍റെ മൊത്തത്തലുള്ള വളര്‍ച്ചക്കും സഹായകമാണ്

വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടം കൂടിയാണ് മത്തി. രക്തത്തെയും നാഡീവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു

കാല്‍സ്യം , ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ആവശ്യമാണ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉപാപചയ പ്രക്രിയകളിൽ കാര്യമായ മാറ്റം വരുത്തി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ്.