എല്ലാരും ലക്ഷദ്വീപിലേക്കാണോ?

JANUARY 9, 2024

ലക്ഷദ്വീപുമായി ബന്ധപ്പെട്ട സെര്‍ച്ചുകളില്‍ വന്‍ കുതിച്ചുചാട്ടമെന്ന് മേക്ക്‌മൈ ട്രിപ്പ് റിപ്പോർട്ട്

മേക്ക്മൈ ട്രിപ്പ് വെബ്‌സൈറ്റില്‍ ലക്ഷദ്വീപുമായി ബന്ധപ്പെട്ട സെര്‍ച്ചുകളില്‍ 3400 ശതമാനത്തിന്റെ വർദ്ധനവ്

സെർച്ചിലെ വർദ്ധനവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം

ഇന്ത്യന്‍ ബീച്ചുകളോടുള്ള താത്പര്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ‘ബീച്ചസ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ പുതിയ പ്രചാരണം ആരംഭിക്കും

രാജ്യത്തെ അതിമനോഹരമായ ബീച്ചുകളിലേക്ക് യാത്ര ചെയ്യാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഓഫറുകളും കിഴിവുകളും നൽകും

മാലിദ്വീപിനെ യാത്രാ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് മേക്ക്‌മൈട്രിപ്പിന്റെ ട്വീറ്റിന് താഴെ വ്യാപക ആവശ്യം

ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് മാലിദ്വീപിലേക്ക് ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത്

മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് മൂന്നിലൊന്നും സംഭാവന ചെയ്യുന്നത് അവിടുത്തെ വിനോദസഞ്ചാരമേഖലയാണെന്ന് കണക്കുകൾ