നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയ അതുല്യ പ്രതിഭയ്ക്ക് ഇന്ന് 84 വയസ്
പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരില്‍ മലയാളികൾ മാത്രമല്ല, മറ്റ് ഭാഷക്കാരുണ്ട്
1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനനം
ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി
ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പരാജയപ്പെട്ടു. എന്നാല്‍ പിന്നീടിങ്ങോട്ട് ആ സ്വരം റേഡിയോയിലൂടെ കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല
പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം
പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം
മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം നേടിയത് എട്ട് തവണ
കേരള, തമിഴ്നാട്, ആന്ധ്ര, കർണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച ഗായകനുള്ള പുരസ്കാരങ്ങളും സ്വന്തമാക്കി