അയോധ്യയിലേക്ക്  1 ലക്ഷം ലഡുവുമായി തിരുപ്പതി ക്ഷേത്രം

പ്രാണ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോധ്യ രാമക്ഷേത്രത്തിലേക്ക് തിരുപ്പതി ക്ഷേത്രം വക 1 ലക്ഷം ലഡു

തിരുപ്പതി തിരുമല വെങ്കടശ്വര സ്വാമിയുടെ ഇഷ്ട വഴിപാടാണ് ലഡു

പ്രതിഷ്ഠാ ചടങ്ങിനെത്തുന്ന ഭക്തര്‍ക്ക് പ്രസാദമായി ലഡു വിതരണം ചെയ്യും

സാധാരണ തിരുപ്പതിയിലെ ലഡുവിന് 176 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ടാകും.

അയോധ്യയിലേക്ക് അയക്കുന്ന മിനി ലഡുവിന് 25 ഗ്രാം ഭാരമുണ്ടായിരിക്കും

തിരുപ്പതി ക്ഷേത്രത്തിലെ  ശ്രീ വെങ്കിടേശ്വര സ്വാമിക്ക് നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിയില്‍ തന്നെയാകും ഇവ നിര്‍മ്മിക്കുക

1803 മുതലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ ഭക്തര്‍ക്ക് ഈ പ്രസാദം നല്‍കാന്‍ തുടങ്ങിയത്

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ് അയോധ്യ