കോടികളില്ല, സിനിമയിലെ പ്രതിഫലം എത്രയെന്ന് ഷക്കീല

JANUARY 14, 2024

മലയാള സിനിമയെ ഒരുകാലത്തു ഇളക്കിമറിച്ച ചിത്രങ്ങളിലെ നായികയാണ് ഷക്കീല. ആ പേര് തന്നെ ഒരു ബ്രാൻഡ് നെയിം ആയി മാറുകയുമുണ്ടായി

വമ്പൻ പ്രതിഫലം നേടുന്ന നായികമാരുടെ കാലത്തല്ലായിരുന്നു ഷക്കീല മലയാള സിനിമയിൽ അഭിനയിച്ചത് 

പ്രശസ്തി ഏറെ ഉണ്ടായിരുന്നുവെങ്കിലും, വളരെ ചെറിയ തുകകൾ സമ്പാദിച്ചാണ് താൻ സിനിമയിൽ നിന്നതെന്ന് ഷക്കീല

കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷക്കീല 

സമ്പാദിച്ചതെല്ലാം കുടുംബത്തിനായി ചിലവിട്ടു. കയ്യിൽ ഇപ്പോൾ ഒന്നുമില്ല. അതിനാൽ ആദായനികുതി വകുപ്പിനെ പേടിക്കേണ്ടതുമില്ല 

ഷക്കീലയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കിന്നാരത്തുമ്പികൾ'. ഇതിലെ പ്രതിഫലം എത്രയെന്ന് അവർ വെളിപ്പെടുത്തി

അഞ്ചു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ലഭിച്ചത് 25,000 രൂപ 

അതിനു ശേഷം അഭിനയിച്ച കാതരയിൽ ഒരു ദിവസം 10,000 രൂപ ലഭിച്ചു