എന്നും പാല്‍ കുടിച്ചാല്‍ എന്ത് സംഭവിക്കും ?

സമീകൃത ആഹാരമെന്ന് വിശേഷിപ്പിക്കുന്ന പാലില്‍ കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയിരിക്കുന്നു.

വെണ്ണ, പാൽക്കട്ടി, പായസം, മിൽക്ക് ഷേക്ക്, തൈര്, ഐസ്ക്രീം തുടങ്ങി വിവിധരൂപങ്ങളിൽ പാൽ ഉപയോഗിക്കുന്നു

ദിവസേന പാല്‍ കുടിക്കുന്നത് കൊണ്ട് എന്തുമാറ്റമാണ് ശരീരത്തില്‍ ഉണ്ടാകുന്നത്

പ്രോട്ടീനും കാത്സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയ പാല്‍ ദിവസവും കുടിക്കുന്നതിലൂടെ എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമാകും

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം

പാലി‍ൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പാൽ കുടിച്ചാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും.

ബ്രാഞ്ച്ഡ് ചെയ്ൻ അമിനോ ആസിഡ് (BCAA) അടങ്ങിയതിനാൽ മസിൽ മാസ് ഉണ്ടാകാനും നിലനിർത്താനും പാൽ സഹായിക്കും.

പാലിലെ കേസിൻ, വേയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിനു സഹായിക്കും.

പാല്‍ പതിവായി കുടിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും

പാലും പാലുൽപന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് പക്ഷാഘാതം , ഹൃദയസംബന്ധമായ രോഗങ്ങൾ, രക്താതിമർദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.