സൈക്ലിങ് ചെയ്യാന്‍ പോകുന്നോ ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നിരപ്പായ പ്രതലത്തിലൂടെ സൈക്ലിങ് ആരംഭിക്കുന്നതാണ് ഉത്തമം.  ഘട്ടംഘട്ടമായി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടാം.

തുടക്കക്കാര്‍ അരമണിക്കൂറില്‍ കൂടുതല്‍ സൈക്കിള്‍ ചവിട്ടരുത്. ശരീരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ പതുക്കെ വേഗത വര്‍ധിപ്പിക്കാം.

സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങുന്നതിന് മുന്‍പ് അല്പനേരം ശരീരത്തിന് സ്‌ട്രെച്ചിങ് വ്യായാമം നല്‍കാം

കൈകള്‍, നടുവ്, കാലുകള്‍ എന്നിവയ്ക്കും ശരീരത്തിന്റെ പിന്‍ഭാഗത്തിനും നട്ടെല്ലിനും വ്യായാമം നല്‍കണം. സ്ട്രെയിന്‍  കുറയ്ക്കാന്‍ ഇത് സഹായിക്കും

കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സൈക്കിള്‍ ചവിട്ടണം. ദൂരം കൂടുന്നതിനെക്കാള്‍ സൈക്കിള്‍ ചവിട്ടുന്ന സമയം കൂട്ടുന്നതാണ് നല്ലതെന്ന് ഫിറ്റ്‌നസ്സ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

തിരക്കുള്ള റോഡിലൂടെ വേഗത്തില്‍ സൈക്കിള്‍ ചവിട്ടാനാകില്ല. അതിനാല്‍ ഇടയ്ക്ക് വേഗത കൂട്ടിയും ഇടയ്ക്ക് കുറച്ചും ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാം.

സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ ഹൃദയസ്പന്ദന നിരക്ക് കൃത്യമായി നിരീക്ഷിക്കണം. മിനിറ്റില്‍ 100 എന്ന തരത്തിലായിരിക്കും ഇത്. ഇത് കൂടുതലായാല്‍ അല്പസമയം വേഗത കുറയ്ക്കാം.

ശരീരഭാരം കുറയ്ക്കാന്‍ വെയിറ്റ് ട്രെയിനിങ് എടുക്കുന്നവരാണെങ്കില്‍ സൈക്ലിങിന് ശേഷം ഇതു ചെയ്യുന്നതാണ് നല്ലത്.