ജഗദമ്മയ്ക്ക് ഷോട്ട് വിളിച്ച് ഉർവശിയുടെ ശിവേട്ടൻ

January 20, 2024

നടി ഉർവശിയും ഭർത്താവ് ശിവപ്രസാദും ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’

കൊട്ടാരക്കരയിലായിരുന്നു സിനിമയുടെ ചിത്രീകരണത്തിന് തുടക്കം

സെറ്റിലെ ഉർവശിയും ശിവപ്രസാദും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ ഉർവശി പോസ്റ്റ് ചെയ്‌തു

ഉർവശിക്ക് ഷോട്ട് പറഞ്ഞു കൊണ്ടുക്കുന്ന ശിവപ്രസാദാണ് ചിത്രങ്ങൾ ഒന്നിൽ

ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്യുമ്പോൾ, ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവശി അവതരിപ്പിക്കുന്നു

സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കഥാപാത്രവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി.കെ. ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ

അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു