മനംപോലെ മംഗല്യം.. സ്വാസിക - പ്രേം ജേക്കബ് വിവാഹം

നടിയും ടിവി അവതാരകയുമായ സ്വാസിക വിവാഹിതയായി. ടിവി താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. തിരുവനന്തപുരത്തായിരുന്നു വിവാഹം

'ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ സ്വാസിക വിവാഹ ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു

 പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയും എംബ്രോയിഡറി വർക്കുകളാൽ സമൃദ്ധമായ റോസ് ബ്ലൗസുമായിരുന്നു സ്വാസികയുടെ വേഷം. പ്രേം ഐവറി ഷെയ്ഡിലുള്ള ഷെർവാണിയാണ് ധരിച്ചത്

'മനംപോലെ മംഗല്യം' എന്ന സീരിയലിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം

സീരിയൽ സെറ്റില്‍വച്ചാണ് പ്രേമിനെ ആദ്യം കാണുന്നതെന്നും ആ ശബ്ദം ഭയങ്കര ഇഷ്ടമാണെന്നും ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണെന്നും സ്വാസിക പറഞ്ഞിരുന്നു 

സുരേഷ് ​ഗോപി, ദിലീപ്, ശ്വേത മേനോൻ, രചന നാരായണൻകുട്ടി, സരയു, മഞ്ജു പിള്ള, ദേവി ചന്ദന തുടങ്ങിയവരുൾപ്പെടെ നിരവധി സിനിമാ-സീരിയൽ‌ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്

പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വാസിക നേടി