മലേഷ്യയിലെ മുരുകനെ കാണാന്‍ പോകാം

തൈപ്പൂയം 2024

ഇന്ത്യയ്ക്ക് പുറത്ത് മുരുക ഭക്തരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മലേഷ്യ ബട്ടു ഗുഹയിലെ മുരുകന്‍ കോവില്‍

ക്വാലാലംപൂരില്‍ നിന്ന് ഏകദേശം 13 കിലോ മീറ്റര്‍ അകലെയാണ് ബട്ടു ഗുഹകള്‍

140 അടി ഉയരമുള്ള സുബ്രഹ്മണ്യന്റെ സുവര്‍ണ നിറത്തിലുള്ള പ്രതിമയാണ് പ്രധാന ആകര്‍ഷണം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുബ്രഹ്മണ്യ പ്രതിമയാണിത്

 ടെമ്പിള്‍ കേവ് എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ലു കൊണ്ടുള്ള പ്രധാനഗുഹയിലാണ് ക്ഷേത്രം

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ  പ്രദേശത്ത് താമസമാക്കിയ ഇന്ത്യൻ കുടിയേറ്റക്കാരാണ് ക്ഷേത്രം നിര്‍മ്മിച്ചത്

272 കോണ്‍ക്രീറ്റ് പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍

പ്രതിമകളും ചുവര്‍ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ക്ഷേത്ര പരിസരം

മലേഷ്യയിലെ തമിഴ് ജനതയും സഞ്ചാരികളും അടങ്ങുന്ന വിശ്വാസി സമൂഹം ക്ഷേത്രത്തിലെ തൈപ്പൂയം ആഘോഷങ്ങളില്‍ പങ്കെടുക്കും