ഇന്ത്യൻ UPI ഇനി ഫ്രാൻസിലും കിട്ടും

FEBRUARY 3, 2024

01

ഫ്രാൻസിലെ ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി രൂപയില്‍ തന്നെ പേയ്‌മെന്റ് നടത്താം

02

പ്രഖ്യാപനം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിലെ ഇന്ത്യൻ എംബസി പാരീസിൽ സംഘടിപ്പിച്ച പരിപാടിയിൽ 

03

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ഫ്രാൻസിൽ അവരുടെ യുപിഐ ആപ്പുകൾ ഉപയോഗിച്ച് മർച്ചൻ്റ് വെബ്‌സൈറ്റിലുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് സുരക്ഷിതമായി ഓൺലൈൻ ഇടപാടുകൾ നടത്താം

04

ഈഫൽ ടവർ സന്ദർശിക്കാനെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളിൽ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ

05

380 മില്യണിലധികം ഉപയോക്താക്കളുള്ള, ഒരു പേയ്‌മെൻ്റ് രീതിയാണ് യുപിഐ

06

2024 ജനുവരിയിൽ മാത്രം യുപിഐയിൽ 12.2 ബില്യൺ ഇടപാടുകളാണ് നടന്നിട്ടുള്ളത്

07

മുമ്പ് ഇന്ത്യ-സിംഗപ്പൂര്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേയ്‌നൗവും ചേര്‍ന്ന് ഒരു സംയുക്ത കരാറില്‍ ഒപ്പുവെച്ചിരുന്നു

08

യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു