വിവാഹിതനുമായി ബന്ധം സുന്ദരിപ്പട്ടം കൈവിട്ട്  മിസ് ജപ്പാൻ

Photos: Karolina Shiino/ Instagram

മിസ് ജപ്പാൻ 2024 മത്സരത്തിലെ വിജയി കരോലിന ഷിനോ സൗന്ദര്യമത്സസരത്തിലെ വിജയിപ്പട്ടം തിരിച്ചുനൽകി

വിവാഹിതനുമായുള്ള ബന്ധം പരസ്യമായതിനെ തുടർന്നാണ് സുന്ദരിപ്പട്ടം തിരികെ നൽകിയത്

കരോലിനയെ മിസ് ജപ്പാനായി തെരഞ്ഞെടുത്തതും നേരത്തെ വിവാദമായിരുന്നു. വളർന്നത് ജപ്പാനിലാണെങ്കിലും കരോലിന ജനിച്ചത് യുക്രെയ്നിലാണ്

ജാപ്പനീസ് വംശജയല്ലാത്ത ഒരാൾ എങ്ങനെയാണ് 'മിസ് ജപ്പാൻ' മത്സരത്തിൽ വിജയിയാകുക എന്നായിരുന്നു വിമർശകരുടെ ചോദ്യം

തകുമ മേദ എന്ന ഡോക്ടറുമായി കരോലിനയ്ക്ക് ബന്ധമുണ്ടെന്ന് ഷുകൻ ബുൻഷുൺ വാരികയാണ് വെളിപ്പെടുത്തിയത്

കരോലിന ഷിനോ സംഘാടകരോട് ആദ്യം  പറഞ്ഞത് ഡോക്ടർ വിവാഹിതനാണെന്ന് അറിയില്ലായിരുന്നുവെന്നാണ്

പിന്നീട് വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കരോലിന ഡേറ്റിങ് നടത്തിയതെന്ന വിവരം പുറത്ത് വന്നു

ഇതോടെ തെറ്റിദ്ധരിപ്പിച്ചതിന് സംഘാടകരോട് കരോലിന മാപ്പ് പറഞ്ഞു 

ലേഖനം വന്നതിനു ശേഷം ആശയക്കുഴപ്പവും ഭയവും കാരണം സത്യം തുറന്ന് പറയാൻ കഴിഞ്ഞില്ല എന്നായിരുന്നു കരോലിനയുടെ വിശദീകരണം