രജപുത്ര യോദ്ധാവാകാന്‍ രാംചരണ്‍

തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പാന്‍-ഇന്ത്യന്‍ സിനിമയില്‍ താരം ഭാഗമായേക്കുമെന്ന് Siasat.com റിപ്പോര്‍ട്ട് ചെയ്യുന്നു

അമീഷിൻ്റെ ദി ലെജൻഡ് ഓഫ് സുഹേൽദേവ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാകും ചിത്രം ഒരുക്കുക

സുഹേൽദേവ് ബർഹാജ്  എന്ന രജപുത്ര യോദ്ധാവിന്റെ വേഷമാകും രാംചരണ്‍ അവതരിപ്പിക്കുക

വരും ദിവസങ്ങളിൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

ഓസ്കാര്‍ തിളക്കത്തിലെത്തിയ ആര്‍ആര്‍ആറിന് ശേഷം രാംചരണ്‍ അഭിനയിക്കുന്ന മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രമാകും ഇത്

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് രാംചരണിന്റെ മറ്റൊരു വലിയ പ്രൊജക്ട്