ഫോൺ ചാർജിങ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു സ്മാർട് ഫോൺ പ്രവർത്തനക്ഷമത ദീർഘനാൾ നിലനിൽക്കാൻ അതിന്‍റെ ബാറ്ററിയുടെയും ചാർജിങിന്‍റെയും കാര്യത്തിൽ തികഞ്ഞ ശ്രദ്ധ ഉണ്ടാകണം

ചാർജിങ്ങില്‍ വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററി വേഗത്തിൽ തകരാറിലാകാൻ കാരണമാകും

ഫോൺ ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതല്ല

ഫോൺ ചാർജ് 20 ശതമാനത്തിൽ താഴെയാകുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കും

ഫോണ്‍ ചാർജ് പൂജ്യം ശതമാനത്തിലെത്തി ഫോണ്‍ ഓഫ് ആകുന്നത് വരെ കാത്തിരിക്കരുത്

ഫോണ്‍ ബാറ്ററി ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ളതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം 

ഫോണിന്‍റെ ബ്രാൻഡിലും വേരിയന്‍റിലുമുള്ള ചാർജർ ഉപയോഗിക്കുന്നതാണ് ബാറ്ററിയുടെ ദീർഘായുസിന് നല്ലത്

ഫോൺ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം