ചൂടിനെ തോൽപ്പിക്കണോ? ഈ 10 പഴവർഗങ്ങൾ കഴിക്കൂ

കത്തിക്കയറുന്ന ചൂടിനെ പ്രതിരോധിക്കാൻ  ദിവസവും 7-8 ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ പോരാ. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഈ പഴവർഗങ്ങളും കഴിക്കണം.

90%ൽ അധികം ജലാംശവും നാരുകളും അടങ്ങിയ തണ്ണിമത്തൻ ഉച്ചസമയത്ത് മികച്ച ലഘുഭക്ഷണമാണ്

തണ്ണിമത്തൻ

നാരുകൾ, വിറ്റാമിനുകൾ, ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ മാമ്പഴം സുര്യാഘാതത്തിൽ നിന്ന് ചർമത്തിന് സംരക്ഷണമേകുന്നു

മാങ്ങ

ഈ പച്ചക്കറിയിൽ വൈറ്റമിൻ കെ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയും ധാതുക്കളും പ്രദാനം ചെയ്യുന്നു. ആരോഗ്യത്തിന് അത്യുത്തമം

വെള്ളരിക്ക

വേനൽക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ദഹനക്കേട് ഇല്ലാതാക്കുന്നു. പ്രഭാത ഭക്ഷണത്തിൽ പപ്പായ പഴം ഉൾപ്പെടുത്താം

പപ്പായ

ഇലക്‌ട്രോലൈറ്റുകൾ, ജലാംശം, വൈറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഓറഞ്ച് വേനൽക്കാലത്ത് കഴിക്കാവുന്ന ഏറ്റവും നല്ല പഴങ്ങളിൽ ഒന്ന്

ഓറഞ്ച്

ജീവകം സി ധാരാളമടങ്ങിയ തയ്കുമ്പളം സാലഡിൽ ചേര്‍ത്തും ഷേക്ക് രൂപത്തിലും കഴിക്കാം

തയ്കുമ്പളം 

ശരീരത്തെ സ്വാഭാവികമായി തണുപ്പിക്കാനും സൂര്യാതപം തടയാനും ഇതിന് കഴിയും. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം ഒഴിവാക്കാനും ഉത്തമം

കൂവളം

നാരുകളാൽ സമ്പന്നം. ദഹനത്തിന് ഗുണംചെയ്യും. മലബന്ധം അകറ്റും

പീച്ച്

ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും

കൈതച്ചക്ക

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ സരസഫലങ്ങൾ രുചികരം മാത്രമല്ല, കലോറിയും കുറവാണ്. ഈ പഴങ്ങൾ സ്മൂത്തിയായോ സലാഡിനൊപ്പമോ ചേർത്ത് കഴിക്കാം

സരസഫലങ്ങൾ