പപ്പായ ദിവസത്തിലെ ആദ്യ ഭക്ഷണമാക്കിയാലുള്ള ഗുണങ്ങൾ

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഒരു പഴവർഗമാണ് പപ്പായ

 പതിവായി പപ്പായ വെറും വയറ്റിൽ കഴിച്ചാൽ നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

വിഷാംശം നീക്കം ചെയ്യുന്നു  പപ്പെയ്ൻ എന്ന എൻസൈം ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

അസിഡിറ്റിക്ക് ആശ്വാസം നെഞ്ചെരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പപ്പായ ആശ്വാസം നൽകും

ശരീര ഭാരം നിയന്ത്രിക്കും കലോറി കുറവായതിനാൽ പപ്പായ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

ആന്റിഓക്‌സിഡന്റ് പവർഹൗസ് പപ്പായയിൽ കഫീക് ആസിഡ്, മൈറിസെറ്റിൻ, തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളായ സി, എ, ഇ എന്നിവയുമുണ്ട്

രോഗപ്രതിരോധശേഷി വിറ്റാമിൻ സി അടങ്ങിയ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും

കണ്ണുകളുടെ ആരോഗ്യം  ബീറ്റാ കരോട്ടിൻ അടങ്ങിയ പപ്പായ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തുനും നല്ലതാണ്