വ്യായാമം ചെയ്യേണ്ടത് രാവിലെയോ വൈകുന്നേരമോ? 

അമിതവണ്ണത്തെ തടയാൻ മാത്രമല്ല, ജീവിതശൈലീരോ ഗങ്ങളെ പ്രതിരോധിക്കാനും ഉറക്കം സുഖകരമാക്കാനുമൊക്കെ വ്യായാമം സഹായിക്കുന്നു

എന്നാൽ, വ്യായാമം ചെയ്യേണ്ട സമയത്തേക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ചിലർ രാവിലെ വ്യായാമം ചെയ്യുന്നവരാണെങ്കിൽ മറ്റുചിലർ വൈകുന്നേരങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്

വ്യായാമം ചെയ്യാൻ നല്ല സമയമേതെന്നതിന്  ഗവേഷകർ കാലങ്ങളായി ഉത്തരം തേടിക്കൊണ്ടിരിക്കുകയുമാണ്

ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു സംഘം ​ഗവേഷകരും ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ്. വൈകുന്നേരങ്ങളിലേ വ്യായാമമാണ് ഏറ്റവും ഉത്തമം എന്നാണ് കണ്ടെത്തിയ ഉത്തരം

Stories

More

ജപ്പാനിൽ പനി പടരുന്നു; ജീവനക്കാര്‍ക്ക് അവധി നല്‍കി കമ്പനികള്‍

ഒരു വർഷം ഒരേ സമയം രണ്ട് ജോലി വർക്ക് ഫ്രം ഹോമായി ചെയ്ത് യുവാവ് സമ്പാദിച്ചത് ഒരു കോടിയിലധികം രൂപ

മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് മാസം സ്കൂൾ ഫീസ് 30,000 രൂപ; പിതാവിന്റെ പോസ്റ്റ് വൈറൽ

സിഡ്നി സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനം ഡയബറ്റിസ് കെയർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു. എട്ടുവർഷത്തോളം 30,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം 

വൈകുന്നേരം 6 മുതൽ രാത്രിവരെയുള്ള സമയങ്ങളിൽ വ്യായാമം ചെയ്യുന്നവരിൽ അകാലമരണത്തിനും ഹൃദ്രോ ഗങ്ങൾക്കുമുള്ള സാധ്യത കുറവാണെന്ന് പഠനം

പേശികൾ നല്ല ഊർജസ്വലതയോടെയും ഉണർവോടെയും നിൽക്കുന്ന വൈകുന്നേരങ്ങളാണ് വ്യായാമത്തിന് നല്ലതെന്ന് അമേരിക്കൻ കൗൺസിൽ ഓഫ് എക്സർസൈസും പറയുന്നു

വൈകുന്നേരങ്ങളിൽ വ്യായാമം ശീലമാക്കുന്നത് പകൽ നേരത്തെ ജോലി സംബന്ധമായ സമ്മർദങ്ങളെ മറികടന്ന് സുഖകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് വിദഗ്ധർ 

ഉറങ്ങുന്നതിന് 4-5 മണിക്കൂർ മുൻപായി വ്യായാമം ചെയ്ത് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും