താരപ്രഭയിൽ ലോക്സഭ

സുരേഷ് ഗോപി മുതൽ കങ്കണ റണാവത്ത് വരെയുണ്ട് വിജയിച്ചവരുടെ ലിസ്റ്റിൽ. 18ാം ലോക്‌സഭയിലെത്തിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം

തൃശൂരിൽ 74,686 വോട്ടിന്റെ ഭൂരിപക്ഷം. കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് വിജയിക്കുന്ന ആദ്യ ബിജെപി സ്ഥാനാർത്ഥി

സുരേഷ് ഗോപി

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബോളിവുഡ് താരം വിജയിച്ചത് 74,755 വോട്ടിന് 

കങ്കണ റണൗത്ത്

ഇന്ത്യൻ സിനിമയിലെ 'ഡ്രീം ഗേളി'ന്റെ വിജയം യുപിയിലെ മഥുരയിൽ നിന്ന്. 2,93,407 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി അവരുടെ വിജയം

ഹേമ മാലിനി

ബംഗാളിലെ അസൻസോൾ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി. ഭൂരിപക്ഷം 59,564

ശത്രുഘൻ സിൻഹ

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിലെ ശ്രീരാമൻ. യുപിയിലെ മീററ്റിൽ നിന്ന് ജയം 10,585 വോട്ടിന്

അരുൺ ഗോവിൽ

യുപിയിലെ ഗോരഖ്പൂർ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയായ ഭോജ്പുരി നടൻ  ജയിച്ചത് 1,03,526 വോട്ടിന്

രവി കിഷൻ

നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഭോജ്പൂരി താരം തോൽപിച്ചത് കോൺഗ്രസിലെ കനയ്യകുമാറിനെ. ഭൂരിപക്ഷം 1,38,778

മനോജ് തിവാരി

ജനസേനാ പാർട്ടി അധ്യക്ഷൻ പിതപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ചത് 58,546 വോട്ടിന്

പവൻ കല്യാൺ

ടിഡിപി സ്ഥാനാർത്ഥിയായി ഹിന്ദുപൂരിൽ നിന്ന് വിജയിച്ചത് 12,713 വോട്ടിന് 

നന്ദമുരി ബാലകൃഷ്ണ

ഹൂഗ്ലിയിൽ നിന്ന് രചന ബാനർജി, ഘട്ടലിൽ നിന്ന് ദേവ് അധികാരി, ബിർഭൂമിൽ നിന്ന് സതാബ്ദി റോയ് എന്നിവരും വിജയിച്ച് ലോക്സഭയിലെത്തി 

മറ്റ് ബംഗാളി താരങ്ങൾ