നിതീഷ് കുമാർ റെഡ്ഡി ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം

ഇന്ത്യക്കായി മൂന്ന് ടി20 മത്സരങ്ങൾ മാത്രം കളിച്ച നിതീഷ് കുമാർ റെഡ്ഡി തന്റെ കന്നി അർധ സെഞ്ചുറിയുമായി ശ്രദ്ധ നേടിക്കഴിഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ റെഡ്ഡിയുടെ അരങ്ങേറ്റം.

രണ്ടാം ടി20 മത്സരത്തിലാണ് 21കാരനായ മിന്നും പ്രകടനവുമായി 34 പന്തുകളിൽ 74 റൺസ് നേടിയത്.

2017-18 വിജയ് മെർച്ചന്റ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് താരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

176.41 ശരാശരിയിൽ 1237 റൺസാണ് താരം അടിച്ചുകൂട്ടിയത്. 

20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 627 റൺസാണ് നിതീഷ് കുമാർ റെഡ്ഡിയുടെ സമ്പാദ്യം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 54 വിക്കറ്റും റെഡ്ഡിയുടെ പേരിലുണ്ട്.

22 List- A മത്സരങ്ങളിൽ 403 റൺസും 14 വിക്കറ്റുകളും റെഡ്ഡി നേടി. 

2023ലായിരുന്നു നിതീഷ് കുമാർ റെഡ്ഡിയുടെ ഐപിഎൽ അരങ്ങേറ്റം.

2024 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി രണ്ട് അർധ സെഞ്ചുറികൾ ഉൾപ്പെടെ 303 റൺസ്  നേടി.