ആർത്തവവേദന ബുദ്ധിമുട്ടിക്കുന്നോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ആർത്തവ ദിനങ്ങൾ പലർക്കും വേദനയും അസ്വസ്ഥതയും നിറഞ്ഞതായിരിക്കും

ചില ഭക്ഷണങ്ങൾ ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ സഹായിക്കും. ഇതിന് സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം

ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മഗ്നീഷ്യം അടങ്ങിയ ആറ് ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ അയൺ, കോപ്പർ, ഫൈബർ എന്നിവയുമുണ്ട്

അവാക്കാഡോ: മഗ്നീഷ്യത്തിൻറെ മികച്ച ഉറവിടമാണ് അവക്കാഡോ. പൊട്ടാസ്യം, വിറ്റാമിൻ ബി, കെ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്

നട്സ്: മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും

പയറുവർഗങ്ങൾ: മഗ്നീഷ്യം അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ആർത്തവകാലത്തെ വേദന കുറയ്ക്കാൻ സഹായിക്കും

വാഴപ്പഴം: ബ്ലോട്ടിങ്ങും ആർത്തവ വേദനയും അകറ്റാൻ വാഴപ്പഴം സഹായിക്കും. വൈറ്റമിൻ ബി 6 ഉം പൊട്ടാസ്യവും ഇതിലുണ്ട്

പീനട്ട് ബട്ടർ: ഇതിൽ വൈറ്റമിൻ ബി 6 ഉം മഗ്നീഷ്യവുമുണ്ട്. പ്രീമെൻസ്ട്രുവൽ സിൻഡ്രോം അസ്വസ്ഥതകളായ മൂഡ് മാറ്റം, വേദന ഇവയെല്ലാം കുറയ്ക്കാൻ ഇത് സഹായിക്കും